KeralaLatestThiruvananthapuram
പണിമുടക്ക്: കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി രൂപ
തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ രണ്ട് ദിവസം നടത്തിയ സമരത്തെ തുടര്‍ന്ന കെഎസ്ആര്‍ടിസിക്കുണ്ടായത് ഭീമമായ നഷ്ടം. 9.4 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കു ഈ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഉണ്ടായത്. അതേസമയം, സമരത്തില്‍ പങ്കെടുത്ത് ജോലിക്കെത്താതിരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി ഡയസ്നോണ്‍ ബാധകമാകുമെന്ന് എംഡി അറിയിച്ചു. സര്‍ക്കാര്‍ ഡയസ്നോണ്‍ നടപ്പാക്കിയാല്‍ തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്ടമാകും.