തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. പി.സി. വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണ്. ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോയില്‍ ലോകരാഷ്ട്രങ്ങളുടെ ഉന്നതതല യോഗം നടക്കുകയാണ്. ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വിദഗ്ധ സമിതിയാണ്. ആഗോളതാപനില ഉയരുന്നതിനെപ്പറ്റിയും അതിന്റെ പരിണിതഫലങ്ങളെയും പറ്റി വിശദമായി തന്നെ ഗവേഷകര്‍ നടത്തുന്ന കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്.
Related Articles
സ്വര്‍ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമം: കെ. സുരേന്ദ്രന്
November 29, 2020 8:51 AM
Check Also
Close
-
ജീവിതസമ്പാദ്യം വാക്സിന് ചലഞ്ചിന് നല്കിയ ബീഡിത്തൊഴിലാളി ജനാര്ദ്ദനന് അന്തരിച്ചുApril 13, 2023 2:48 PM