ഹോട്ടലുകളും റിസോര്‍ട്ടുകളും ‘ഗ്രേഡിംഗി’ലേക്ക്
തിരുവനന്തപുരം: ടൂറിസം രംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി സംസ്ഥാന സര്‍ക്കാര്‍. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ക്ളാസിഫൈ ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
കേരളത്തിലെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിന് ഗ്രാമീണ ടൂറിസത്തെ അനുഭവിച്ചറിയാന്‍ എവിടെ പോകണം, ഏതൊക്കെ റിസോര്‍ട്ടില്‍ നിന്നാണ് അത് സാദ്ധ്യമാവുക, ഏത് ഹോട്ടലിലാണ് നാടന്‍ വിഭവങ്ങളുടെ രുചിയറിയാന്‍ സാധിക്കുക.. എന്നിങ്ങനെയുള്ള വിവരങ്ങള്‍ പദ്ധതി നടപ്പിലാകുന്നതോടെ ലഭിക്കും.
ഹോട്ടലുകളും റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനത്തില്‍ എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടന്‍ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്റേഴ്സിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഉത്തരവാദിത്ത ടൂറിസം മിഷന് ആ സ്ഥാപനത്തെ ക്ലാസിഫൈ ചെയ്യുക.