വീട് വില്‍പ്പനയ്ക്ക്; വില-238 കോടി രൂപ
വീട്ടുടമസ്ഥന് മനുഷ്യനല്ല..വളര്‍ത്തുനായയാണ്
ഇറ്റലി : കോടികളുടെ വീട് വില്‍പ്പന ഒരു പുതുമയല്ല. എന്നാല്‍ ഇറ്റലിയിലെ മിയാമിയില്‍ ഒരു ആഡംബര വീട് വില്‍പ്പന സംബന്ധിച്ച പരസ്യമാണ് വൈറലായിരിക്കുന്നത്.
1992 ല്‍ ജര്‍മന്‍കാരനായ കര്‍ലോട്ട ലീബന്‍ സ്റ്റൈന്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചുപോന്നിരുന്നു. കുട്ടികളില്ലാത്ത അദ്ദേഹം തന്റെ വളര്‍ത്തുനായയായിരുന്ന ഗുന്തര്‍ മൂന്നാമന് തന്റെ കോടിക്കണക്കിന് രൂപ വില വരുന്ന സമ്പത്ത് നല്കി. ഇങ്ങനെ അവസാനം ഈ സ്വത്തുക്കള്‍ ഗുന്തര്‍ ആറാമന്‍ തന്റെ വംശ പരമ്പരയില്‍ നിന്ന് ലഭിച്ചു. കോടിക്കണക്കിന് സ്വത്തുക്കള്‍ ഉള്ള ഗുന്തര്‍ ട്രസ്റ്റ് ഇവ പലയിടങ്ങളിലായി നിക്ഷേപിച്ചു.
പിന്നീട് 2000ല്‍ പോപ്പ് സംഗീത ഇതിഹാസം മഡോണയില്‍ നിന്ന് മിയാമി വീടും സ്വന്തമാക്കി. ഏറെ കാലമായി ഗുന്തര്‍ ആറാമന്‍ എന്ന വളര്‍ത്തുനായ ഈ വീട്ടിലാണ് താമസം. എന്നാല്‍ വീട് വില്‍ക്കുന്നതിന്റെ കാരണം ഗുന്തര്‍ ട്രസ്റ്റ് ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.