LatestThiruvananthapuram

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 115 സ്ഥാനാര്‍ത്ഥികള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് ഡിസംബര്‍ 7ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് 115 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍ വാര്‍ഡില്‍ നാലും പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാര്‍ഡില്‍ മൂന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട വാര്‍ഡില്‍ മൂന്നും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡില്‍ ആറും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡില്‍ ആറും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ 13 ഉം 20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 69 ഉം മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ 11 സ്ഥാനാര്‍ത്ഥികളുമാണ് മല്‍സരിക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. വോട്ടെണ്ണല്‍ എട്ടിന് രാവിലെ 10 മണിക്ക് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

Related Articles

Back to top button