IdukkiKeralaLatest

ഇടുക്കി പൊന്‍മുടി ഡാമിലെ മൂന്നു ഷട്ടറുകള്‍ രാവിലെ തുറക്കും

“Manju”

ഇടുക്കി: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി പൊന്‍മുടി ഡാമിലെ മൂന്നു ഷട്ടറുകള്‍ രാവിലെ 9 മണിക്ക് തുറക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടും എന്നാണ് കളക്ടര്‍ അറിയിച്ചത്.

പൊന്മുടി പുഴയില്‍ 60 സെന്റീ മീറ്റര്‍ വരെ ജലം ഉയരാം. പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തമിഴ്നാട് തുറന്നത്.

Related Articles

Back to top button