IndiaLatest

‘യോഗി ആദിത്യനാഥ് മികച്ച ഓള്‍ റൗണ്ടര്‍’

“Manju”

ഝാന്‍സി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മികച്ച ഓള്‍റൗണ്ടറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. യോഗിയുടെ ഭരണത്തെ ക്രിക്കറ്റുമായാണ് സിംഗ് താരതമ്യപ്പെടുത്തിയത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജന്‍വിശ്വാസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗി ആദിത്യനാഥ്, ക്രിക്കറ്റില്‍ ഓള്‍റൗണ്ടറാണെന്നു പറഞ്ഞ രാജ് നാഥ് സിംഗ്, യു.പിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം കുറ്റകൃത്യം നിയന്ത്രിക്കാനും യോഗിക്ക് അസാമാന്യ കഴിവാണെന്ന് വ്യക്തമാക്കി. യോഗിയെന്ന രണ്ട് അക്ഷരങ്ങള്‍ കുറ്റവാളിയുടെ മനസ്സില്‍ ഭയം നിറയ്ക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിന് എതിരാളിയുടെ സ്റ്റമ്പു തെറിപ്പിക്കാനും സാധിക്കും. ബി.എസ്.പിയോ കോണ്‍ഗ്രസോ എതിരാളികള്‍ ആരുമാകട്ടെ, യോഗിയുടെ ഇന്‍സ്വിങ്ങറും ഔട്ട്സ്വിങ്ങറും നേരിടാന്‍ ഒരാള്‍ക്കും പറ്റുന്നില്ലെന്നും രാജ്നാഥ്സിംഗ് പറഞ്ഞു.

യു.എസ്, റഷ്യ, ചൈന, യു.കെ മുതലായ വികസിത രാജ്യങ്ങള്‍ക്കു പോലും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇന്ത്യയ്ക്ക് തുല്യമെത്താന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിംഗ്, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്ഥാനാണെന്നും സമ്മേളനത്തില്‍ തുറന്നടിച്ചു.

Related Articles

Check Also
Close
Back to top button