KeralaLatestPathanamthitta

തെരുവുനായ്ക്കളിലെ വൈറസ് ബാധ ആശങ്ക പരത്തുന്നു

“Manju”

ചേർത്തല : നഗരത്തിൽ തെരുവുനായ്ക്കളിൽ തൊലിപ്പുറത്തെ വൈറസ് ബാധ വർധിക്കുന്നതായി റിപോർട്ടുകൾ. നായ്ക്കളിൽ നിന്ന് രോഗം മറ്റു മൃഗങ്ങളിലേക്കും പകരുമെന്ന് വ്യാപകമായി ആശങ്ക ഉയരുന്നുണ്ട്.കാലാവസ്ഥാമാറ്റവും തെരുവുനായ്ക്കളിലെ ശുചിത്വമില്ലായ്മയും രോഗപ്രതിരോധ ശേഷിക്കുറവുമാണ് ചർമരോഗം വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽമൂലം ശരീരത്തിലെ രോമംകൊഴിഞ്ഞ്‌ ചുവന്നുതടിക്കുന്നത് ഡെർമാറ്റോ മൈക്കോസിസ് എന്ന രോഗമാണെന്ന് മൃഗഡോക്ടർമാർ പറയുന്നു.ഇവ കൂട്ടത്തോടെ നടക്കുന്നതുകൊണ്ട് തന്നെ രോഗം വേഗം പടരുകയും ചെയ്യുന്നു. ചേർത്തല നഗരത്തിലും പരിസരങ്ങളിലുമാണ് ഇത്തരം വൈറസ് ബാധയുള്ള നായ്ക്കൾ കൂടുന്നത്.

Related Articles

Back to top button