KeralaLatestThiruvananthapuram
ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം
വർക്കല: 89-ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ തിരിതെളിക്കും. നാളെ പുലര്‍ച്ചെ അഞ്ചിനാണ് തീര്‍ഥാടന ഘോഷയാത്ര.
ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ 12.30ന് ആരോഗ്യസമ്മേളനം നടക്കും. മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സ്വാമി പരമാത്മാനന്ദ ഗിരിയുടെ അധ്യക്ഷതയില്‍ ചേരുന്ന കനക ജൂബിലി സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.