KeralaLatest

ഡോഗ് സ്ക്വാഡിന് കരുത്തുപകരാന്‍ ‘അര്‍ജുന്‍’ എത്തി

“Manju”
ആലുവ : എറണാകുളം റൂറൽ പോലീസിന്റെ ഡോഗ് സ്ക്വാഡിന് കരുത്തുപകരാൻ ‘അർജുൻ’ എത്തി. ഒന്‍പതു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് അർജുന്റെ വരവ്. ബെല്‍ജിയന്‍ മാ ലിനോയ്സ് ഇനത്തില്‍പ്പെട്ട ഈ നായ്ക്കുട്ടി സ്പോടക വസ്തുക്കള്‍ കണ്ടുപിടിക്കുന്നതില്‍ മിടുക്കനാണ്.

കഴിഞ്ഞദിവസമാണ് കേരള പോലീസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം സ്വർണ മെഡലോടെ അർജുൻ റൂറൽ പോലീസിന്റെ ‘കെ 9’ സ്‌ക്വാഡിൽ അംഗമായത്. ദുരന്തമുഖത്ത് യാതൊരു തരത്തിലുള്ള ഭയമില്ലാതെ പാഞ്ഞു കയറുകയെന്നത് ബെല്‍ജിയന്‍ മാലിനോയിസിന്റെ പ്രത്യേകതയാണ്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അനങ്ങാതെ സേനയ്ക്ക് വിവരം നല്‍കാന്‍ ഇവയ്ക്ക് സാധിക്കും.

പാസിങ് ഔട്ടിന്‌ ശേഷം ആദ്യം ജില്ലാ പോലീസ് ആസ്ഥാനത്താണ് അർജുൻ എത്തിയത്. എൽദോ ജോയി, കെ.എം. ഹരികൃഷ്ണൻ എന്നീ ഉദ്യോഗസ്ഥരാണ് അർജുന്റെ പരിശീലകർ. എ.എസ്.ഐ പി.എൻ. സോമന്റെ നേതൃത്വത്തിൽ 12 പേരാണ് കെ9 സ്ക്വാഡിലുള്ളത്.

Related Articles

Back to top button