ബെംഗുളുരു: പത്തിവിടര്‍ത്തി ആടുന്ന മൂന്ന് മുര്‍ഖന്‍ മാരുടെ മുന്നിലിരുന്ന് അഭ്യാസം കാണിച്ച യുവാവിന് പാമ്പ് കടിയേറ്റു.സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആകാന്‍ വേണ്ടിയാണ് മാസ് സെയ്ദ് എന്ന യുവാവ് ഇത് ചെയ്തത്. എന്നാല്‍ അപ്രതീക്ഷിതമായി പാമ്പ് കൊത്തുകയായിരുൂന്നു.ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തത്, മൂര്‍ഖന്‍ പാമ്പുകളെ കൈകാര്യ ചെയ്യുന്ന ഭയാനമായ രീതി എന്ന ക്യാപ്ക്ഷനോടെ, പത്തി വിടര്‍ത്തി നില്ക്കുന്ന മൂന്ന് പാമ്പുകള്‍ക്ക് മുന്നില്‍ ഇരുന്ന് സെയ്ദ് കാലുകള്‍ ആട്ടൂകയും പാമ്പിന്റെ വാലില്‍ പിടിച്ച് വലിക്കുകയും ചെയ്തു.ഉടന്‍ പാമ്പ് ഇയാളുടെ കാല്‍മുട്ടില്‍ കടിച്ചു. പാമ്പിനെ വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ഇയാളെ രക്ഷിക്കാന്‍ 46 കുപ്പിയോളം ആന്റിവെനം വേണ്ടി വന്നു.
Related Articles
:: ശാന്തിഗിരി ടുഡെ ::
September 26, 2023 10:01 AM
Check Also
Close
-
ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിന്റെ പ്രതിഷ്ഠാവാർഷികം നാളെApril 24, 2022 4:21 PM