KeralaLatestThiruvananthapuram

കർഷക സംഘം നേതൃത്വത്തിൽ 9 കാർഷിക വിപണി

“Manju”

നെടുമങ്ങാട്:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകർ വിളയിപ്പിച്ച വിവിധയിനം നാടൻ പച്ചക്കറികൾ വിറ്റഴിക്കുന്നതിന് കർഷക സംഘം സുഭിക്ഷ കേരളം കാർഷിക സമിതിയുടെ സഹകരണത്തോടെ നെടുമങ്ങാട് ഏര്യായിലെ നെടുമങ്ങാട്, കരിപ്പൂര്, പൂവത്തൂർ ,ആനാട്, മൂഴി, പനവൂർ ,ആട്ടുകാൽ, തേക്കട, നന്നാട്ടുകാവ് എന്നിവിടങ്ങളിൽ കാർഷിക വിപണി തുറക്കുന്നു. ആഗസ്റ്റ് 29 ,30തീയതികളിലാണ് എല്ലാ വിപണികളും അതാത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയെന്ന് കർഷക സംഘം ഏര്യാ സെക്രട്ടറി ആർ.മധു അറിയിച്ചു. കരിപ്പൂര് 27 മുതലും നെടുമങ്ങാട് 28 മുതലും വിപണി ആരംഭിക്കും.

Related Articles

Back to top button