നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍. കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന് ഷാഫിയുടെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിച്ചു.
2011-ല്‍ മമ്മൂട്ടിയെ നായകനാക്കി ഡബിള്‍സ് എന്ന ചിത്തത്തിലൂടെ സോഹന്‍ സീനുലാല്‍ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് ‘വന്യം’, ‘അണ്‍ലോക്ക്’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
എബ്രിഡ് ഷൈനിന്റെ ‘ആക്ഷന്‍ ഹീറോ ബിജുവിലൂടെ സോഹന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഇത് കൂടാതെ ‘പുതിയ നിയമം’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍’, ‘അബ്രഹാമിന്റെ സന്തതികള്‍’, ‘പഞ്ചവര്‍ണ്ണതത്ത’, ‘ദി പ്രീസ്റ്റ്’ എന്നിവയുള്‍പ്പെടെ നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്