കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ എട്ടാമത് വാര്‍ഷികം ഇന്ന് രാവിലെ 5.00 മണിയുടെ ആരാധനയോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. 6.15 ന് ധ്വജം ആശ്രമം ഹെഡ് ജനനി ആദിത്യ ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തില്‍ ധ്വജം ഉയര്‍ത്തി, 10 മണിക്ക് വാര്‍ഷിക സമ്മേളനം. ഉച്ചയ്ക്ക് 12.30 ന് വിവിധ തട്ടസമര്പ്പണങ്ങള്, അന്നദാനം എന്നിവയും വൈകിട്ട് 6 മണിയുടെ ആരാധനയ്ക്ക് ശേഷം ദീപപ്രദക്ഷിണവും നടക്കും. രാത്രി 9.00 മണിയുടെ ആരാധനയോടെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും. 2015 മാര്‍ച്ച് 23 നാണ് ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃതജ്ഞാനതപസ്വിനി ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന് തിരിതെളിയിച്ചത്.
Related Articles
Check Also
Close
-
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം നല്‍കുംMay 19, 2022 1:15 PM