InternationalLatest
പുലിസിക്കിന് ഹാട്രിക്ക്
ക്രിസ്ത്യന്‍ പുലിസിക്കിന്റെ ഹാട്രിക്ക് മികവില്‍ പനാമയെ തോല്‍പ്പിച്ച് ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതക്കടുത്ത്. പനാമയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അമേരിക്ക ലോകകപ്പ് യോഗ്യതക്ക് അടുത്ത് എത്തിയത്. ബുധനാഴ്ച്ച രാത്രി നടക്കുന്ന കോസ്റ്റാറിക്കക്കെതിരായ മത്സരത്തില്‍ 6 ഗോളിന്റെ മാര്‍ജിനില്‍ തോല്‍ക്കുന്നത് ഒഴിവാക്കിയാല്‍ അമേരിക്കക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അമേരിക്ക 4-0മുന്പിലായിരുന്നു. പുലിസിക്കിന്റെ രണ്ട് പെനാല്‍റ്റി ഗോളുകളും പോള്‍ അരിയോളയുടെയും ജീസ്സസ് ഫെരേരയുടെയും ഗോളുകളിലൂടെയാണ് അമേരിക്ക ആദ്യ പകുതിയില്‍ നാല് ഗോളിന്റെ ലീഡ് നേടിയത്. തുടര്‍ന്ന് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പുലിസിക്ക് ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു.