ദേവ്ഖര്‍: ജാര്‍ഖണ്ഡിലെ ത്രികുട പര്‍വതത്തിലെ റോപ്വേയില് കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടെ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്നിരുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ന് ഒരു സ്ത്രീ താഴേക്ക് വീണു മരിച്ചത്. തിങ്കളാഴ്ചത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയിലും സമാനരീതിയില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതോടെ അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. 46 പേരെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഞായറാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടമുണ്ടായത്.
Related Articles
Check Also
Close
-
റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുംOctober 4, 2021 11:49 AM