ടിവിഎസ് രാജ്യത്ത് പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ടിവിഎസ് റോണിന് എന്നു പേരുള്ള ബൈക്കാണ് കമ്പനി അവതരിപ്പിച്ചത്. 1.49 ലക്ഷം മുതല്‍ 1.71 ലക്ഷം രൂപ വരെ വിലയുള്ള മൂന്ന് വേരിയന്റുകളില്‍ (ട്രിപ്പിള്‍ ടോണ്‍ ഡ്യുവല്‍ ചാനല്‍ – ടിഡി, ഡ്യുവല്‍ ടോണ്‍ സിംഗിള്‍ ചാനല്‍ – ഡിഎസ്, സിംഗിള്‍ ടോണ്‍ സിംഗിള്‍ ചാനല്‍ – എസ്എസ്) ബൈക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. ഗാലക്റ്റിക് ഗ്രേ, ഡോണ്‍ ഓറഞ്ച്, ഡെല്‍റ്റ ബ്ലൂ, സ്റ്റാന്‍സെ ബ്ലാക്ക്, മാഗ്മ റെഡ്, ലൈറ്റിംഗ് ബ്ലാക്ക് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളുണ്ട്.