മുംബൈ: ധന, ബാങ്കിങ്, ഐ.ടി ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതിന്റെ കരുത്തില്‍ രണ്ടു ശതമാനത്തിനടുത്ത് നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍. 1041 പോയന്റ് കയറിയ സെന്‍സെക്സ് 56,000 നിലവാരം ഭേദിച്ചു. ഒരു ഘട്ടത്തില്‍ 56,914 പോയന്റ് വരെ ഉയര്‍ന്ന ബി.എസ്.ഇ സൂചിക തിരിച്ചിറങ്ങി 56,857ലാണ് വ്യാപാരമവസാനിപ്പിച്ചത്. 287 പോയന്റിന്റെ നേട്ടവുമായി നിഫ്റ്റി 16,929ലെത്തി. ബുധനാഴ്ചയും ഓഹരിവിപണി നേട്ടത്തിലായിരുന്നു. 10 ശതമാനത്തിലേറെ മൂല്യമുയര്‍ന്ന ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികളാണ് മികച്ച നേട്ടം കൊയ്തത്. ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവയും മുന്നേറി.
Related Articles
പത്തനംതിട്ട, പ്രമാടം സ്വദേശിയെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
June 20, 2020 4:31 PM
Check Also
Close
-
ഏഷ്യന്‍ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയുംJanuary 22, 2022 4:43 PM