തിരുവനന്തപുരം : സാമൂഹിക പരിഷ്ക്കര്‍ത്താക്കളായ മഹാകവി കുമാരനാശാന്റെയും സുബ്രഹ്മണ്യഭാരതിയുടെയും സ്മരണയ്ക്കായി തമിഴ് കള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ ആശാൻ–ഭാരതി ദേശീയ സാഹിത്യ പുരസ്കാരം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് രാജീവ് ആലുങ്കലിന് അവാര്‍ഡ് നല്‍കുന്നത്. ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10.30 ന് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. ഒരു ലക്ഷംരൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ഹൈക്കോടി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അവാര്‍ഡ് രാജീവ് ആലുങ്കലിന് സമ്മാനിക്കും.
Related Articles
Check Also
Close
-
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ശാന്തിഗിരി റോയപ്പേട്ട സന്ദര്‍ശിച്ചു.January 6, 2024 1:00 PM