പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും 26-ന് തുടങ്ങി ഒക്ടോബർ 5-ന് സമാപിക്കും. തിങ്കളാഴ്ച രാത്രി 7.15-ന് നാദസ്വര കച്ചേരി, 8.15-ന് നൃത്താർച്ചന. ചൊവ്വാഴ്ച, ബുധനാഴ്ച രാത്രി 7.15-ന് ഭജന, വ്യാഴാഴ്ച രാത്രി 7.15-ന് നൃത്തം. വെള്ളിയാഴ്ച വൈകീട്ട് 6.45-ന് കാളീ പൂജ, കുമാരി പൂജ, രാത്രി 7.15-ന് കരോക്കെ ഭക്തി ഗാനമേള. ശനിയാഴ്ച രാത്രി 7.15-ന്സംഗീത കച്ചേരി, 8-ന് കരോക്കെ ഭക്തി ഗാനമേള. ഞായറാഴ്ച രാത്രി 7.15-ന് വയലിൻ കച്ചേരി, 7.45-ന് കരോക്കെ ഭക്തി ഗാനസുധ. തിങ്കളാഴ്ച വൈകീട്ട് 6-ന് പൂജവയ്പ്, രാത്രി 7.15-ന് നൃത്തം, 8.15-ന് ഭക്തി സങ്കീർത്തനം. ചൊവ്വാഴ്ച രാത്രി 7.15-ന് സംഗീത കച്ചേരി. ബുധനാഴ്ച രാവിലെ 6.30-ന് സരസ്വതി പൂജ, ദീപാരാധന, പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം ചടങ്ങ് നടക്കുമെന്ന് പണിമൂല ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ആർ.ശിവൻകുട്ടിനായർ, പ്രസിഡന്റെ് സി.ഗോപീമോഹൻ നായർ, ആർ.മണികണ്ഠൻനായർ എന്നിവർ അറിയിച്ചു.
Related Articles
ചരക്കുവാഹനങ്ങളുടെ നീക്കം സുഗമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും ശ്രീ നിതിന്‍ ഗഡ്കരി
April 29, 2020 10:10 AM
Check Also
Close
-
മഹാരാഷ്ട്രയില്‍ എട്ട് പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്January 5, 2021 5:13 PM