കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ(82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന പരേതനായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്ട്രയിൽ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലിയുടെയും മകളായ ഉഷ 1958ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്. വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു.എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം പി വീരേന്ദ്രകുമാര്‍ നിറഞ്ഞുനിന്നപ്പോൾ ഒപ്പമുണ്ടായിരുന്നു ഉഷ.
മക്കള്‍: എം വി ശ്രേയാംസ് കുമാര്‍ (മാനേജിംഗ് ഡയറക്ടര്‍, മാതൃഭൂമി), എം വി ആശ, എം വി നിഷ, എം വി ജയലക്ഷ്മി.
മരുമക്കള്‍: എം ഡി ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന് (ബംഗളൂരൂ).