InternationalLatest
നേപ്പാള്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മുന്നില്‍
പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ തുടര്‍ച്ചയായി ഏഴാം വട്ടം വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയിലേക്കും ഏഴ് പ്രവിശ്യ അസംബ്ലിയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസ് മുന്നില്‍. പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ തുടര്‍ച്ചയായി ഏഴാം വട്ടം ജനപ്രതിനിധി സഭയിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ഫലം പ്രഖ്യാപിച്ച സീറ്റുകളില്‍ 13 എണ്ണത്തില്‍ വിജയിച്ചും 54 എണ്ണത്തില്‍ ലീഡ് ചെയ്തും നേപ്പാളി കോണ്‍ഗ്രസ് മുന്നിട്ടു നില്ക്കുന്നു. പടിഞ്ഞാറന്‍ നേപ്പാളിലെ ദഡില്ദുര മണ്ഡലത്തില്‍നിന്ന് 25,534 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റു കൂടിയായ 77 കാരനായ ദുബെ വിജയിച്ചത്.