പാലക്കാട്: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് ഇനി സ്വന്തമായി വീട്. ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു നഞ്ചിയമ്മ താമസിച്ചിരുന്നത്. നഞ്ചിയമ്മയുടെ ഈ ദയനീയ അവസ്ഥ അറിഞ്ഞ ഫിലോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം നിര്‍മ്മിച്ച് നല്‍കിയത്. മൂന്നു മാസം മുന്‍പ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം നഞ്ചിയമ്മയ്ക്ക് കൈമാറിയിരുന്നു. അയപ്പനും കോശിയിലെ ‘കളക്കാത്ത സന്ദന‘ എന്ന ഗാനം എഴുതി ആലപിച്ചതോടെയാണ് പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചയമ്മയെ മലയാളികള്‍ അറിഞ്ഞുതുടങ്ങിയത്. ജീവിതത്തില്‍ പ്രതീക്ഷിക്കാതെ ലഭിച്ച പുതിയ സന്തോഷത്തെക്കുറിച്ച് ചോദിക്കുമ്ബോള്‍ നഞ്ചിയമ്മയുടെ മുഖത്ത് നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി നിറയും.
Related Articles
ജില്ലാ ഹോമിയോ ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗും ഫിസിയോതെറാപ്പി യൂണിറ്റും
December 2, 2023 4:12 PM
Check Also
Close
-
മാർബിളിലും പലകയിലും കൊട്ടിക്കയറിയ കൊച്ചുമിടുക്കന് ഡ്രംകിറ്റ് സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻAugust 3, 2020 11:48 AM