തിരുവനന്തപുരം : മതത്തിനതീതമായി സെക്യുലറിസമാണ് ഇന്ത്യയുടെ കാതലെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി. ക്രിക്കറ്റും ഫുട്ബോളും വരുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് അതാണ്. അര്‍ജന്റീനയെ ഫുട്ബോളില്‍ പരാജയപ്പെടുത്തി സൗദി അറേബ്യ ജയിച്ചപ്പോള്‍ എല്ലാ വിഭാഗം ജനങ്ങളും അത് ആഘോഷിച്ചു. അവിടെ ടീം സ്പിരിറ്റാണ് നമ്മള് കണ്ടത്. ടീമിന്റെ പേരില്‍ പോരടിക്കുന്നവരെയും നമ്മള് കണ്ടു. തിരുവനന്തപുരം റോട്ടറി ക്ലബ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ക്വിസ് ചാമ്പ്യൻഷിപ്പിന് തിരിതെളിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ഇടപ്പഴഞ്ഞി എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ പോലീസ് സൂപ്രണ്ട് ഷാജി സുഗണൻ ഐ.പി.എസ്. വിജയികള്‍ക്കുള്ള സമ്മാന ദാനം നടത്തി, മേജര്‍ ഡോണര്‍ റട്ടൻ മേജര്‍ ജനറല്‍ എം.കെ.വി.പണിക്കര്‍ വിശിഷ്ടാതിഥിയായിരുന്നു. തിരുവനന്തപുരം റോട്ടറി സെക്രട്ടറി സുഭാഷ് എം., പ്രസിഡന്റ് അഡ്വ. സുമേഷ് കുമാര്‍ കെ.എസ്. എന്നിവര്‍ ക്വിസ് പ്രോഗ്രാമിന്റെ സംഘാടനം നടത്തി.
Related Articles
Check Also
Close
-
ശാന്തിഗിരി ഗുരുകാന്തി അവധിക്കാല ക്യാമ്പ് തുടരുന്നു.April 14, 2023 11:11 AM