IndiaLatest

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

“Manju”

ന്യൂഡൽഹി; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വർധിപ്പിച്ചു. നിലവിൽ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായാണ് ഉയർത്തിയത്. രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടം.

ക്ഷാമബത്ത ഉയർത്തുന്നതോടെ കേന്ദ്ര സർക്കാരിനു 12,815 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. 2023 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ)യും പെൻഷൻകാർക്ക് ക്ഷാമകാല ആശ്വാസ(ഡിആർ) വർധനയുമാണ് മുൻകാല പ്രാബല്യത്തോടെ ലഭിക്കുക.

‘47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടമുണ്ടാകുക. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ നിർദേശങ്ങൾ അനുസരിച്ചാണ് നിലവിലെ വർധന’– സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

തിനു മുൻപ് 2022 സെപ്റ്റംബറിലാണ് ക്ഷാമബത്ത ഉയർത്തിയത്. ഇത് 2022 ജൂലൈ 1ലെ മുൻകാല പ്രാബല്യത്തോടെയായിരുന്നു. അന്നും നാലു ശതമാനാണ് വർധിപ്പിച്ചത്. വർഷത്തിൽ രണ്ടു തവണയാണ് ക്ഷാമബത്ത വർധിപ്പിക്കുക.

Related Articles

Back to top button