ദുബൈ: ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്പോര്ട്ടുകള് സ്വീകരിക്കില്ലെന്ന് യു.എ.ഇ നാഷനല്‍ അഡ്വാൻസ് ഇൻഫര്‍മേഷൻ സെൻററിന്റെ മുന്നറിയിപ്പ് വീണ്ടും.
വിമാനക്കമ്ബനികള്‍ക്ക് നല്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. പാസ്പോര്ട്ടില് സര് നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില് ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. എന്നാല്‍ സര് നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും രണ്ട് പേരുണ്ടെങ്കില്‍ പ്രവേശനാനുമതി ലഭിക്കും.
ഗിവണ്‍ നെയിം എഴുതി സര് നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര് നെയിം എഴുതി ഗിവണ്‍ നെയിം ചേര്‍ക്കാതിരുന്നാലോ യു.എ.ഇ പ്രവേശനം സാധ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ബോധവത്കരണം ലക്ഷ്യമാക്കിയാണ് വീണ്ടും നോട്ടീസ് ഇറക്കിയിരിക്കുന്നത്. അതേസമയം പാസ്പോര്‍ട്ടിലെ ഏതെങ്കിലും പേജില്‍ രണ്ടാം പേര് പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വീകരിക്കും. യു.എ.ഇ റസിഡൻറ്സ് വിസയുള്ളവര്‍ക്ക് യാത്രക്ക് സിംഗ്ള്‍ പേരാകുന്നത് തടസ്സമാകില്ല. വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്കാണ് ഇത് ബാധകമാകാറുള്ളത്.