IndiaLatest

പാഴ്വസ്തുക്കള്‍ കൊണ്ട് ജീപ്പ്; പുത്തന്‍ ബൊലോറോ നല്‍കി ആനന്ദ് മഹീന്ദ്ര

“Manju”

മുംബൈ: കഴിഞ്ഞ ഡിസംബറിലാണ് പാഴ്വസ്തുക്കള്‍ ഉപയോഗിച്ച്‌ മഹീന്ദ്ര വാഹനങ്ങള്‍ക്ക് സമാനമായ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച്‌ സാക്ഷാല്‍ ആനന്ദ് മഹീന്ദ്ര എത്തിയത്.
പാഴ്വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വാഹനം ഏറ്റെടുത്ത് പുത്തന്‍ ബൊലോറയാണ്‌ കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞന്‍ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബവും പുതിയ ബൊലോറ കൈപറ്റിയത്. താന്‍ നിര്‍മിച്ച വാഹനവുമായാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് ദത്തായത്ര എത്തിയത്.
വാഹനം കൈമാറുന്നതും പുത്തന്‍ പുതിയ മോഡലായ ബൊലോറ കൈപറ്റുന്നതുമായി ചിത്രങ്ങള്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
‘തന്റെ പുതിയ ബൊലേറോ വാങ്ങാനുള്ള ഓഫര്‍ അദ്ദേഹം സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ കുടുംബത്തിന് ബൊലേറോ ലഭിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ചുമതല ഞങ്ങള്‍ അഭിമാനത്തോടെ ഏറ്റെടുക്കുകയാണ്. ഇനിമുതല്‍ ഞങ്ങളുടെ റിസര്‍ച്ച്‌ വാലിയിലെ കാറുകളുടെ ശേഖരണത്തില്‍ ഇതും ഇടം പിടിക്കുമെന്നും ഇത്തരം കണ്ടുപിടുത്തങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തന്റെ മകന് വേണ്ടിയാണ് ദത്തായത്ര ലോഹര്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിരത്തില്‍ ഓടിക്കാന്‍ കഴിയുന്ന വാഹനം നിര്‍മിച്ചത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നാണ് ഈ വാഹനത്തെ കുറിച്ച്‌ ആനന്ദ് മഹീന്ദ്ര അറിയുന്നത്. ഈ യൂട്യൂബ് വീഡിയോ അന്നദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. വെറും 60,000 രൂപ ചെലവഴിച്ചാണ് തകിടുകളും ഇരുമ്ബ് പൈപ്പുകളും മറ്റും ഉപയോഗിച്ച്‌ നിരത്തില്‍ ഓടിക്കാവുന്ന രീതിയിലുള്ള കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചത്. പഴയ കാറിന്റെ പാര്‍ട്‌സുകളാണ് കൂടുതലായും ഉപയോഗിച്ചത്.ബൈക്കുകളില്‍ നല്‍കിയിരിക്കുന്ന പോലത്തെ കിക്കര്‍ ഉപയോഗിച്ച്‌ വാഹനം സ്റ്റാര്‍ട്ട് ചെയ്യാം. ചെറിയ ടയറുകളാണ് ജീപ്പിന് നല്‍കിയത്. മുന്നിലും പിന്നിലുമായി നാലുപേര്‍ക്കും ഇതില്‍ യാത്ര ചെയ്യാം. ചുറ്റിലുമുള്ള ആളുകളുടെ കഴിവുകള്‍ അഭിനന്ദിക്കാന്‍ മടി കാണിക്കാത്ത വ്യക്തി കൂടിയാണ് ആനന്ദ് മഹീന്ദ്ര.
കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കമ്ബനിയുടെ റിസര്‍ച്ച്‌ വാലി മ്യൂസിയത്തിലേക്ക് പുതുമയോടെ നിര്‍മിച്ച ഇത്തരം വാഹനങ്ങള്‍ ഏറ്റെടുക്കുകയും പകരം പുതിയ വാഹനം നല്‍കുകയും ചെയ്യുന്നുണ്ട് . 2017 ല്‍ എസ്.യു.വിയുടെ മോഡലില്‍ രൂപമാറ്റം വരുത്തിയ മലയാളിയുടെ ഓട്ടോറിക്ഷയും ഈ കൂട്ടത്തില്‍ പെടും. പിറകില്‍ നിന്ന് നോക്കിയാല്‍ എസ്.യു.വി പോലെ തന്നെ തോന്നുന്ന ഈ ഓട്ടോറിക്ഷക്ക് പകരം പുതിയ മഹീന്ദ്ര സുപ്രോ മിനി ട്രക്കാണ് അന്ന് ആനന്ദ് മഹീന്ദ്ര കൈമാറിയത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ചിത്രമായ ‘കാല’യില്‍ ഉപയോഗിച്ച പഴയ തലമുറ മഹീന്ദ്ര ഥാറും അദ്ദേഹം ഏറ്റെടുത്തിരുന്നു.

Related Articles

Back to top button