കരിപ്പൂര്‍: വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രതിഷേധിച്ച രണ്ട് വനിതാ യാത്രക്കാര്‍ അറസ്റ്റില്‍. സി ഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് കരിപ്പൂര്‍ പോലീസിന് കൈമാറിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. രാവിലെ 8.10 ന് ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളുരുവിലേക്ക് പുറപ്പെടാന്‍ എത്തിയതായിരുന്നു കണ്ണൂര്‍ സ്വദേശിനി സൗദ (54)യും കോഴിക്കോട് ഒഞ്ചിയം സ്വദേശി ഖദീജ(57)യും.
രാവിലെ സാങ്കേതിക പ്രശ്നം മൂലം യാത്ര വൈകുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ കാത്തിരിക്കുന്നതിനിടെ 10.40 ന് ഇന്‍ഡിഗോയുടെ മറ്റൊരു വിമാനം ബെംഗളുരുവിലേക്ക് പുറപ്പെട്ടു. യാത്ര അത്യാവശ്യമാണെന്നും ഈ വിമാനത്തില്‍ തങ്ങളെയും കൊണ്ടുപോകണമെന്നും ഇരു സ്ത്രീകളും ആവശ്യപ്പെട്ടു. ബഹളം വച്ച് മറ്റ് യാത്രക്കാരെ തടഞ്ഞതായും വനിതാ കോണ്‍സ്റ്റബിളിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതായും സി ഐഎസ് എഫ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇരുവരേയും പോലീസിന് കൈമാറുകയായിരുന്നു.