Uncategorized

തൃശൂരില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും; കളക്ടര്‍

“Manju”

തൃശൂരില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ സമൂഹവ്യാപന ഭീഷണിയില്ലെന്നും കളക്ടര്‍ എസ് ഷാനവാസ്. ഉറവിടം കണ്ടെത്താത്ത ഒരു കേസ് മാത്രമാണുള്ളത്. മറ്റു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ഉറവിടങ്ങള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടെന്നും കളക്ടര്‍ പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തിലാണ് തൃശൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ചില പോസിറ്റിവ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ ആകാത്തതും, രോഗീ നിരക്ക് ഉയര്‍ന്നതും ജില്ലയില്‍ ആശങ്കക്കിടയാക്കി. എന്നാല്‍ ഭീതിയുയര്‍ത്തുന്ന സാഹചര്യം നിലവിലില്ലെന്ന് കളക്ടര്‍ പറഞ്ഞു. കൊവിഡ് ബാധിച്ചു മരിച്ച കുമാരന്റെ രോഗ ഉറവിടം മാത്രമാണ് കണ്ടെത്താന്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

10 കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. ജില്ലയില്‍ ജാഗ്രത ശകതമാക്കും. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വീടുകളില്‍ 12440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12635 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Related Articles

Back to top button