ശ്രീജ.എസ്
നെടുംകണ്ടം : ഇടുക്കി ജില്ലയിലെ പട്ടാളക്കാരെ മാത്രം ഉള്‍പ്പെടുത്തി രൂപീകൃതമായ വാട്സ്ആപ് കൂട്ടായ്മയുടെ സഹകരണത്തില്‍, ജില്ലയുടെ വിവിധ മേഖലയില്‍നിന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പഠനം മുടങ്ങിയ കുട്ടികള്‍ക്ക് ടിവിയും ഡിടിഎച്ചും നല്കി. തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്കാണ് സഹായം നല്‍കിയത്.
ശനിയാഴ്ച രാവിലെ 11.30 ന് നെടുംകണ്ടം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയം ഹാളില്‍ നടന്ന യോഗം 33 എന്‍സിസി ബറ്റാലിയന് കമാന്‍ഡര്‍ കേണല്‍ സി സജീന്ദ്രന് ഉദ്ഘാടനം ചെയ്തു. സുബൈദാര്‍ സന്തോഷ് ജോണ്‍ അധ്യക്ഷനായിരുന്നു. നെടുംകണ്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ ശ്രീധരന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.