KeralaLatestMotivation

അവന്റെ കുഞ്ഞു വായിലെ വലിയ വർത്താനം നിഷ്പ്രഭമാക്കിയത് മിൽമക്ക് വേണ്ടി ഞാനെഴുതിയ പരസ്യത്തെയാണ് :അനീസ് സലിം

“Manju”

ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് താൻ വർഷങ്ങൾക്കു മുൻപ് മിൽമയ്ക്ക് വേണ്ടി എഴുതിയ പരസ്യവാചകത്തെയെന്ന് എഴുത്തുകാരനും കോപ്പിറൈറ്ററുമായ അനീസ് സലിം. എങ്കിലും സന്തോഷം ഉണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മിൽമ. കേരളം കണികണ്ടുണരുന്ന നന്മ’ എന്ന മിൽമയുടെ പ്രശസ്തമായ പരസ്യവാചകം എഴുതിയത് അനീസ് സലിം ആണ്.

കടലാസ് ഉപയോഗിച്ച് പൂ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ എന്ന നാലാം ക്ലാസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഈ വാചകങ്ങളാണ് മിൽമ പാലിന്റെ പരസ്യത്തിൽ പകർത്തിയത്. ‘ചെലോൽത് ശരിയാകും ചെലോൽത് ശരിയാവൂല്ല! പെക്ഷേങ്കി ചായ എല്ലാർതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ!’ എന്നായിരുന്നു മിൽമ സമൂഹമാധ്യമത്തിൽ ഉപയോഗിച്ച പരസ്യ വാചകം.

ഇതിന് പിന്നാലെ ഈ വാചകത്തിന്റെ റോയൽറ്റിയെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായി. മിൽമ ഫായിസിന് പ്രതിഫലം നൽകണമെന്ന് ചിലർ വാദിച്ചു. ‘ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ’ എന്നായിരുന്നു ഇതിനോട് ഫായിസ് പ്രതികരിച്ചത്. മിൽമ അധികൃതർ ഫായിസിന്റെ വീട്ടിൽ എത്തി സമ്മാനങ്ങളും നൽകിയിരുന്നു. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു.

Related Articles

Back to top button