India

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം

“Manju”

പ്രദീപ്

തിരുവനന്തപുരം : ഈ മാസം 20നുശേഷം ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കൃഷിജോലികള്‍ക്ക് ഇളവ് നല്‍കും, ചന്ത തുറക്കാം.ഗ്രാമീണ റോഡ്, ജലസേചന, കെട്ടിട നിര്‍മാണം അനുവദിക്കാം.മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും വില്‍ക്കരുത്. ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും ഇല്ല.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.തിയറ്ററുകളും മാളുകളും ബാറുകളും പാര്‍ക്കുകളും തുറക്കരുത്. സംസ്കാരച്ചടങ്ങുകളില്‍ 20 പേരെ മാത്രം പങ്കെടുപ്പിക്കാം.രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കി, പൊതു ഇടങ്ങളില്‍ തുപ്പുന്നത് കുറ്റകരമാക്കി. ഇളവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം

> മെഡിക്കല്‍ ലാബുകള്‍ തുറക്കാം, കൃഷിജോലികള്‍ക്ക് ഇളവ്, ചന്ത തുറക്കാം

> ഗ്രാമീണ റോഡ്, ജലസേചന, കെട്ടിട നിര്‍മാണം അനുവദിക്കാം

> ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരോടെ തുറക്കാം

> കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ 33% ജീവനക്കാര്‍ ആകാം

> ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥര്‍ എത്തണം

> ശിശു, അംഗപരിമിത, ഭിന്നശേഷി, വയോജന, വനിതാ കേന്ദ്രങ്ങള്‍ തുറക്കാം

> അംഗന്‍വാടികള്‍ തുറക്കരുത്, രണ്ടാഴ്ചയിലൊരിക്കല്‍ വീട്ടില്‍ ഭക്ഷണം എത്തിക്കണം

തോട്ടങ്ങള്‍ തുറക്കാം

> തേയില, റബര്‍, കാപ്പിത്തോട്ടങ്ങള്‍ തുറക്കാം, 50% ജീവനക്കാര്‍ മാത്രം

> ആബുലന്‍സുകളുടെ സംസ്ഥാനാന്തര യാത്ര അനുവദിക്കും

> കാര്‍ഷിക യന്ത്രങ്ങളും സ്പെയര്‍ പാര്‍ട്സുകളും വില്‍ക്കാം

> കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനാന്തര യാത്ര അനുവദിക്കാം

> അക്വേറിയം, ഹാച്ചറികള്‍ തുറക്കാം, മല്‍സ്യകൃഷിക്ക് നിയന്ത്രണങ്ങളില്ല

> മല്‍സ്യ, കോഴി, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി

> തേയില, കാപ്പി, റബര്‍, കശുവണ്ടി സംസ്കരണകേന്ദ്രങ്ങള്‍ തുറക്കാം

> ഗോശാലകളും മറ്റു മൃഗസംരക്ഷണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കാം

> ഇലക്ട്രിക്, പ്ലംബിങ്, മരപ്പണി അനുവദിക്കും

ബാറുകള്‍ തുറക്കരുത്

> മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും വില്‍ക്കരുത്

> ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും ഇല്ല

> വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും

> തിയറ്ററുകളും മാളുകളും ബാറുകളും പാര്‍ക്കുകളും തുറക്കരുത്

> സംസ്കാരച്ചടങ്ങുകളില്‍ 20 പേരെ മാത്രം പങ്കെടുപ്പിക്കാം

തൊഴിലുറപ്പ് തുടങ്ങാം

> സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പാക്കാം

> ജലസേചന, ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണം

മാസ്ക് നിര്‍ബന്ധമാക്കി

> രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കി, പൊതു ഇടങ്ങളില്‍ തുപ്പരുത്

> സംസ്ഥാനങ്ങളോട് കൂടുതല്‍ ഇളവുകള്‍ ചോദിക്കരുതെന്നും കേന്ദ്രം

ഹോട്സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും

> ഹോട്സ്പോട്ടുകളില്‍ ഇളവുകള്‍ അനുവദിക്കില്ല

സെസുകള്‍ക്കും അനുമതി

> ജീവനക്കാരെ കഴിയുന്നതും പരിസരത്ത് താമസിപ്പിക്കണം

> ഗ്രാമങ്ങളിലെ ഇഷ്ടികച്ചൂളകളും ഭക്ഷ്യസംസ്കരണകേന്ദ്രങ്ങളും തുറക്കാം

സ്വകാര്യവാഹനം നിയന്ത്രണങ്ങളോടെ

> ആരോഗ്യ, വെറ്ററിനറി തുടങ്ങിയ അവശ്യസേവനങ്ങള്‍ നിറവേറ്റാം

> ഡ്രൈവര്‍ക്കു പുറമെ പിന്‍സീറ്റില്‍ ഒരാളെ മാത്രം അനുവദിക്കും

> ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം

Related Articles

Leave a Reply

Check Also
Close
Back to top button