KeralaKollamLatest

ഗുരുനന്മ പുരസ്കാരത്തിന് അപേക്ഷിക്കാം

“Manju”

ശ്രീജ.എസ്

കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാല, അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകന് ഗുരുനന്മ പുരസ്കാരം നല്കുന്നു. ഹൈസ്കൂള്‍ തലം വരെയുള്ള അധ്യാപകരെയാണ് പരിഗണിക്കുന്നത്. സാധാരണ പുരസ്കാര അപേക്ഷകളില്‍ നിന്ന് വ്യത്യസ്‌തമായി കുട്ടികളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്റെ പ്രിയ ഗുരു എന്ന തലക്കെട്ടില്‍ അദ്ധ്യാപകന്റെ പ്രത്യേകതകളും വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ച ഒരു കുറിപ്പ് ഈ മാസം 28 ന് മുമ്പ് ലഭിക്കണം. ഇ മെയിലായും അയയ്ക്കാം. കുറിപ്പുകള്‍ മലയാളത്തിലാവണം. വിലാസം : പെരുംകുളം രാജീവ്, പ്രസിഡന്റ്,​ ബാപ്പുജി സ്മാരക വായനശാല, പെരുംകുളം, കൊട്ടാരക്കര. ഇമെയില്‍ [email protected] .

Related Articles

Check Also
Close
Back to top button