KeralaLatestThiruvananthapuram
ഇന്ന് അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.വെഞ്ഞാറമൂട് ചന്തയ്ക്ക് സമീപത്തെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രം അടച്ചു
കൃഷ്ണകുമാര്‍ സി
വെഞ്ഞാറമൂട് : ചന്തയ്ക്ക് സമീപത്തെ മീൻ മൊത്ത വ്യാപാര കേന്ദ്രത്തിൽ ഇന്ന് അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.20 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നാല് മത്സ്യം കയറ്റിറക്ക് തൊഴിലാളികൾക്കും ഒരു ഏജന്റിനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ടു മൊത്ത വ്യാപാര കേന്ദ്രം അടച്ചതായിയും സമീപ പ്രദേശത്തെ മീൻ വിപണനം നിരോധിച്ചതായും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ് കുറുപ്പ് അറിയിച്ചു