KeralaLatestMalappuram
പൊന്നാനി സബ്ട്രഷറി ഓഫീസിന്റെ മേൽക്കൂര അടർന്ന് വീണു
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/09/Ponnani-e1599562152152.jpg?resize=480%2C225&ssl=1)
മലപ്പുറം:പൊന്നാനി സബ് ട്രഷറി ഓഫിസിൻ്റെ മേല്‍ക്കൂര അടര്‍ന്ന് വീണു. ഓഫിസിന്റെ താഴത്തെ നിലയിലാണ് അപകടം. വയോധികരായ പെന്‍ഷന്‍കാരടക്കം നൂറുകണക്കിനാളുകള്‍ ദിനംപ്രതിയെത്തുന്ന ട്രഷറിയില്‍ മേല്‍ക്കൂര തകര്‍ന്നത് ഓഫിസ് സമയത്തിന് ശേഷമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നേരത്തെയും മേല്‍ക്കൂരയിലെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണിരുന്നു. ഇതിന്റ പുനര്നിര്മണത്തിനായി പിഡബ്ല്യൂഡി കെട്ടിട വിഭാഗത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും മേല്‍ക്കൂര തകര്‍ന്നത്.