KeralaLatest

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്നു മുതൽ പിഴ സംഖ്യ ഈടാക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ പിഴസംഖ്യ ഒഴിവാക്കിയിരുന്നതിന്റെ കാലാവധി അവസാനിച്ചു. ഇനി മുതല്‍ റിട്ടേണ്‍ ചെയ്യുന്ന പുസ്തകങ്ങള്‍ക്കും മാര്‍ച്ച്‌ 21 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള പിഴസംഖ്യ ഒഴിവാക്കും.

ഒക്‌ടോബര്‍ ഒന്ന് മുതലുള്ള പിഴസംഖ്യ പൂര്‍ണ്ണമായും ഈടാക്കും. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കും. ലൈബ്രറി പ്രവേശനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രിച്ചിട്ടുണ്ട്.

റഫറന്‍സ് ഹാളും പത്രവായനാ മുറികളും തുറക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ 10 വയസ്സിന് താഴെയുള്ള കുട്ടികളെയും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും ലൈബ്രറിയില്‍ പ്രവേശിപ്പിക്കില്ല.

Related Articles

Check Also
Close
  • …..
Back to top button