KeralaLatest

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി

“Manju”

തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മര്‍ദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറാണ് പരാതി ആരോപിച്ചത്. തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ചീഫ് എന്‍ജിനീയര്‍ ശ്യാംഗോപാല്‍ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണം മന്ത്രിയുടെ ഓഫിസ് നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാന്‍ ഓഫിസിലെത്തിയതായിരുന്നു ആലപ്പുഴയിലെ ഇറിഗേഷന്‍ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ ശ്യാംഗോപാല്‍.

ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനിടയില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നാണു പരാതി. ഇതു ചോദ്യംചെയ്തതാണു തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഉന്തും തള്ളിനുമിടയില്‍ കൈക്കിനു പരിക്കേല്‍ക്കുകയും സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കില്‍ ചികിത്സ തേടുകയും ചെയ്തതായി പരാതിയില്‍ ശ്യാംഗോപാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button