International
ഭാരത നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്താനൊരുങ്ങി ചൈന
ശ്രീജ.എസ്
ന്യൂഡല്‍ഹി : ഇന്ത്യ ചൈന സംഘര്‍ഷം നടക്കുന്നതിനിടെ ഇന്ത്യക്കെതിരെ പുതിയ കുതന്ത്രവുമായി ചൈന. ടിബറ്റില്‍ നിന്നും ഉത്ഭവിക്കുന്ന രണ്ട് വലിയ നദികളുടെ ഒഴുക്ക് തടഞ്ഞ് സിന്‍ജിയാംഗിലേക്ക് തിരിച്ച് വിടാന്‍ ചൈന ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിന്ധു , ബ്രഹ്മപുത്ര നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്. സിന്‍ജിയാംഗിനെ കാലിഫോര്‍ണിയ ആക്കുമെന്നാണ് ചൈനീസ് ആസൂത്രണ വിദഗ്ദ്ധരുടെ അവകാശവാദം.
ലണ്ടന്‍ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബര്‍സീന്‍ വാഗ്മറാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 1000 കിലോമീറ്റര്‍ വരുന്ന ജലതുരങ്കം ഉണ്ടാക്കി ജലം വഴി തിരിച്ചു വിടാനാണ് ചൈന ലക്ഷ്യമിടുന്നത്.