ശ്രീജ.എസ്
കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ പാചകവാതക ബ്രാന്‍ഡായ ഇന്‍ഡെയ്ന്‍ എല്‍.പി.ജി റീഫില്‍ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത ബുക്കിംഗ് നമ്പര്‍ അവതരിപ്പിച്ചു. 77189 55555 എന്ന നമ്പര്‍ വഴിയാണ് നവംബര്‍ മുതല്‍ ഇന്‍ഡെയ്ന്‍ ഉപഭോക്താക്കള്‍ ഗ്യാസ് ബുക്ക് ചെയ്യാന്‍ കഴിയുന്നത്. നിലവിലെ നമ്പര്‍ 31-ന് അവസാനിപ്പിക്കും.
പുതിയ നമ്പര്‍ എസ്.എം. എസ്., ഐ.വി.ആര്.എസ്. എന്നിവയിലൂടെ ഇന്‍ഡെയ്ന്‍ എല്‍.പി.ജി. റീഫില്‍ ബുക്കിങ് സാധ്യമാക്കുന്നതിനു വേണ്ടിയാണ്. ഉപയോക്താക്കള്‍ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇന്‍ഡെയ്ന്‍ റീഫില്‍ ബുക്കിങ് നമ്പര്‍ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഇന്‍ഡെയ്ന്‍ എല്‍.പി.ജി.ബുക്ക് ചെയ്യാൻ സാധിക്കു.