InternationalLatest

ഗൂഗിള്‍ ഫോട്ടോസിന് പണം ഈടാക്കാന്‍ തീരുമാനിച്ചു

“Manju”

ശ്രീജ.എസ്

 

മുംബൈ : സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കാൻ ഗൂഗിൾ തീരുമാനം. ചിത്രങ്ങൾ ഡൌൺലോഡ് ചെയ്യുന്നതും എഡിറ്റ്‌ ചെയ്യുന്നതും ഇനി പണച്ചിലവേറിയ കാര്യമാകും.

എക്‌സ് ഡി എ ഡെവലപേര്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഗൂഗിള്‍ ഫോട്ടോസ് തങ്ങളുടെ പല സേവനങ്ങള്‍ക്കും പണം ഈടാക്കാന്‍ തീരുമാനിച്ചതായി പറയുന്നത്. ഗൂഗിള്‍ വണ്‍ വഴി സബ്സ്‌ക്രിപ്ഷന്‍ നിരക്ക് ഈടാക്കാനാണ് ആലോചന. പ്രതിമാസ നിരക്കായിരിക്കും ഇത്.

ഇന്ത്യയില്‍ ഗൂഗിള്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം 130 രൂപയാണ്. 100 ജിബി വരെ പ്രതിവര്‍ഷം ഉപയോഗിക്കുന്നതിന് 1300 രൂപ നല്‍കണം.

200 ജിബിക്ക് മാസം തോറും 210 രൂപയും വര്‍ഷം 2100 രൂപയും നല്‍കണം. രണ്ട് ടിബി സ്റ്റോറേജ് കിട്ടാൻ മാസം 650 രൂപയും ഒരു വര്‍ഷത്തേക്ക് 6500 രൂപയുമാണ് നല്‍കേണ്ടി വരിക.

Related Articles

Back to top button