IndiaInternationalLatest
വയറുവേദന – സ്ത്രീയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഏഴ് കിലോ ഭാരമുള്ള മുഴ
സിന്ധുമോൾ. ആർ
റിയാദ് : ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ 50 വയസ് പ്രായമുള്ള ഒരു രോഗിയുടെ വയറ്റില്‍ നിന്ന് 7 കിലോ 385 ഗ്രാം ഭാരവുമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു. കണ്‍സള്‍ട്ടന്റും എന്‍ഡോക്രൈനോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. സാദ് അല്‍ അവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
രക്തസ്രാവവും അടിവയറ്റിലെയും പെല്വിസിലെയും ആന്തരിക അവയവങ്ങളില്‍ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു രോഗി. തുടര്‍ന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തില്‍ ട്യൂമര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു.