സിന്ധുമോൾ. ആർ
58 മിനിറ്റിനുള്ളില്‍ 46 വിഭവങ്ങള്‍ പാചകം ചെയ്ത് ലോക റെക്കോര്‍ഡ് നേടി ചെന്നൈ സ്വദേശി.യുണികോ ബുക്ക് ഓഫ് ലോക റെക്കോര്‍ഡാണ് ലക്ഷ്മി നേടിയത്. കേരളത്തില്‍ നിന്നുള്ള സാന്‍വി എന്ന പത്ത് വയസുകാരിയുടെ നേട്ടമാണ് ലക്ഷ്മി മറികടന്നത്. 30 വിഭവങ്ങളാണ് സാന്‍വി ഒരുക്കിയിരുന്നത്.
പാചകത്തില്‍ താല്പര്യം വളര്‍ത്തിയതായും അമ്മയാണ് പരിശീലനം നല്‍കിയതെന്നും ലോക റെക്കോര്‍ഡ് സൃഷ്ടിച്ച എസ്എന്‍ ലക്ഷ്മി സായ് ശ്രീ പറഞ്ഞു. “ഞാന്‍ എന്റെ അമ്മയില്‍ നിന്ന് പാചകം പഠിച്ചു. ഈ നാഴികക്കല്ല് നേടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്,” അവര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്താണ് മകള്‍ പാചകം ചെയ്യാന്‍ തുടങ്ങിയതെന്നും വിഭവങ്ങള്‍ നന്നായതോടെ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് ലക്ഷ്മിയുടെ പിതാവ് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ലക്ഷ്മിയുടെ അമ്മ എന്‍ കലൈമാഗല്‍ പറഞ്ഞു.