ശ്രീജ.എസ്
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴിന പരിപാടി പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്ഹാസന്. കാഞ്ചിപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. മുഴുവന്‍ വീടുകളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്ക് പ്രയോജനകരമാവുന്നവിധത്തില് സൗജന്യമായി കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യും.
ഇന്റര്‍നെറ്റ് പൊതുജനങ്ങളുടെ അടിസ്ഥാനാവകാശമാക്കും. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന, അഴിമതി തുടച്ചുനീക്കുക, തൊഴിലില്ലായ്മക്ക് പരിഹാരം, കര്‍ഷകര്‍ക്ക് പ്രത്യേക ധനസഹായം തുടങ്ങിയ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ കയറിയാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസ ശമ്പളം വിതരണം ചെയ്യുമെന്നാണ് മുഖ്യ വാഗ്ദാനം.