IndiaKeralaLatest

കിണറ്റില്‍ വീണ 11കാരന് ദാരുണാന്ത്യം.

“Manju”

നേമം: കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ 11കാരന് ദാരുണാന്ത്യം. വിളവൂര്‍ക്കല്‍ കുരിശുമുട്ടം കെ വി നഗര്‍ പ്രേമ ഭവനില്‍ രാജന്‍-പ്രേമ ദമ്ബതികളുടെ മകന്‍ വൈഷ്ണവ് (11) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെ സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഉടനെ നാട്ടുകാരെത്തി കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയിന്‍കീഴ് പൊലീസും കാട്ടാക്കട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യര്‍ഥിയാണ് വൈഷ്ണവ്.

Related Articles

Back to top button