ശശീന്ദ്രദേവ് കെ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടി. ശനിയാഴ്ച 273 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് 19 രോഗം സ്ഥിരീകരിച്ച പത്താംകല്ല് സ്വദേശിയുമായ സമ്പർക്കമുള്ളവരാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും നിരീക്ഷണത്തിലായത്.