ഗുരുവായൂര്‍: ഗുരുവായൂരില്‍ വന്‍ കള്ളപ്പണ വേട്ട. ഗുരുവായൂര്‍ കിഴക്കേ നടയിലെ വിദേശ വിനിമയ ഏജന്‍സിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി. മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന നാല്‍പ്പത്തി നാലര ലക്ഷം രൂപയും കണ്ടെടുത്തു.
സ്ഥാപനത്തിന് പണമിടപാട് നടത്താനുള്ള യാതൊരു നിയമപരമായ അനുമതിയും ഉണ്ടായിരുന്നില്ല. 1.28 കോടി രൂപയുടെ വിദേശ കറന്‍സിയും 44.56 ലക്ഷം രൂപയുമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഔദ്യോഗികമായി വ്യക്തമാക്കി.
ഗുരുവായൂര്‍ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകളും കുഴല്‍പ്പണ വിനിമയവും നടക്കുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതും ദുരൂഹമാണ്.