IndiaKeralaLatest

ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകും

“Manju”

തിരുവനന്തപുരം: ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകാൻ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി എകെ ബാലൻ. ലൈഫ് ടൈം അച്ചീവ്മെന്റ് എന്ന പേരിലാണ് അവർഡ്. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം.സംസ്ഥാന അവാർഡ് വിതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് മലയാള സിനിമയുടെ വളർച്ചയ്ക്ക് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. സിനിമാ പ്രവർത്തകർക്കും അഭിനേതാക്കൾക്കും പ്രോത്സാഹനം നൽകാൻ സംസ്ഥാന അവാർഡിന് ആയിട്ടുണ്ട്. ജെ സി ഡാനിയൽ പുരസ്ക്കാരം ഹരിഹരന് നൽകുന്നതിൽ സർക്കാരിന് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button