ശ്രീജ.എസ്
ന്യൂഡല്‍ഹി : സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന്റെ ഭാഗമായി ലോക്സഭാംഗത്വം രാജിവെക്കാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജിവെക്കുന്നത്.
രാജിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പാണക്കാടെത്തുകയും അവിടെവെച്ച് ഹൈദരലി തങ്ങളെ കാണുകയും ചെയ്ത ശേഷമാണ് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങിയത്. ഇന്നോ നാളെയോ രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറാനാണ് സാധ്യത.