IndiaLatest

ഐപിഎല്‍ 2024: ലേലം ഡിസംബര്‍ 19ന് ദുബായില്‍

“Manju”

ദുബായ്: ഇന്ത്യൻ പ്രീമിയര്‍ ലീഗ് (ഐപിഎല്‍ 2024) ലേലം ഡിസംബര്‍ 19ന് യുഎഇയിലെ ദുബായില്‍ നടക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഐപിഎല്‍ ലേലം നടക്കുന്നത്. ടീമുകള്‍ക്ക് നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 26 ആണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐ‌പി‌എല്‍ 2024 ലേലത്തില്‍, ഓരോ ടീമിന്റെയും വാലറ്റ് തുക 100 കോടി രൂപയായിരിക്കും, ഐ‌പി‌എല്‍ 2023 ലെ കളിക്കാരുടെ ലേലത്തുകയില്‍ നിന്ന് 5 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്. നവംബര്‍ 03 വരെയുള്ള കണക്ക് പ്രകാരം ഐപിഎല്‍ ടീമുകളുടെ വാലറ്റില്‍ ശേഷിക്കുന്ന തുകയുടെ കണക്ക് ഇപ്രകാരമാണ്.

പഞ്ചാബ് കിംഗ്സ് 12.20 കോടി
മുംബൈ ഇന്ത്യൻസ് 0.05 കോടി
സണ്‍റൈസേഴ്സ് ഹൈദരാബാദ് 6.55 കോടി
ഗുജറാത്ത് ടൈറ്റൻസ് 4.45 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ് 4.45 കോടി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 3.55 കോടി രൂപ
രാജസ്ഥാൻ റോയല്‍സ് 3.35 കോടി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 1.75 കോടി രൂപ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 1.65 കോടി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 1.5 കോടി രൂപ

 

 

Related Articles

Back to top button