KeralaLatest

‍ ഡ്രോണ്‍ റീസര്‍വേയ്ക്ക് 17 ന് തുടക്കം

“Manju”

പാലക്കാട്: ജില്ലയില്‍ റീസര്‍വേ പൂര്‍ത്തിയാകാനുള്ള 41 വില്ലേജുകളില്‍ നാല് എണ്ണത്തിന്റെ റീസര്‍വേ ഡ്രോണ്‍ ‍ മുഖേന ജനുവരി 17 ന് തൃത്താലയില്‍ ‍ ആരംഭിക്കും. ജനുവരി 17 ,18 തീയതികളില്‍ തൃത്താല വില്ലേജിലും, ഫെബ്രുവരി 2,3 തീയതികളില്‍ തിരുമിറ്റക്കോട് 1, ഫെബ്രുവരി 21,22 തിയതികളില്‍ പട്ടിത്തറ , മാര്‍ച്ച്‌ 10,11 തീയതികളില്‍ തിരുമിറ്റക്കോട് 2 എന്നിവിടങ്ങളിലാണ് ഡ്രോണ്‍ റീസര്‍വേ നടക്കുക.

ജില്ലയില്‍ ആകെ 157 വില്ലേജുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം (പാലക്കാട്1,യാക്കര,പാലക്കാട്-3) .ടി.എസ് മെഷിന്‍ ഉപയോഗിച്ച്‌ റീസര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി 113 വിലേജുകളുടെ റീ സര്‍വ്വേ പരമ്പരാഗതരീതിയില്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്നും റീസര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി.

ബാക്കിയുള്ള 41 ല്‍ നാലെണ്ണത്തിന്റെ റീസര്‍വ്വേയാണ് ഡ്രോണ്‍ മുഖേന തുടക്കമിടുന്നത്. ഡ്രോണ്‍ ഉപയോഗിച്ച്‌ സര്‍വ്വേ ചെയ്യുന്നതിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സ്വാമിത്വ. പദ്ധതിയുടെ കോര്‍സ്, ആര്‍റ്റികെ, ഇറ്റിഎസ് എന്നിവ ഉപയോഗിച്ച്‌ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് വഹിക്കും. ജില്ലാതലത്തില്‍ ജില്ല കളകടര്‍ ചെയര്‍പെഴ്‌സണായി 7 അംഗങ്ങളുള്‍ക്കൊള്ളുന്ന ജില്ലാതല നിര്‍വ്വഹണ കമ്മിറ്റിക്കായിരിക്കും അതത് ജില്ലയിലെ ഡിജിറ്റല്‍ സര്‍വ്വേയും മേല്‍നോട്ടചുമതല.

 

Related Articles

Back to top button